അവിനാശി ബസ് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം

അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. അടിയന്തരമായി രണ്ട് ലക്ഷം രൂപ കൈമാറുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
പരുക്കേറ്റവരുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. 19 പേരാണ് അപകടത്തില്‍ മരിച്ചത്. 48 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ജിസ്‌മോന്‍ ഷാജു, ഐശ്വര്യ, ഗോപിക, മാനസി മണികണ്ഠന്‍, എം സി മാത്യു, ശിവശങ്കര്‍ എന്നിവരാണ് മരിച്ചവരില്‍ എറണാകുളം സ്വദേശികള്‍. ഇഗ്നി റാഫേല്‍, കിരണ്‍ കുമാര്‍, ഹനീഷ്, നസീഫ് മുഹമ്മദ്, അനു കെ വി, ജോഫി പോള്‍, യേശുദാസ് കെഡി എന്നിവരാണ് മരിച്ചവരില്‍ തൃശൂര്‍ സ്വദേശികള്‍. ശിവകുമാര്‍, രാകേഷ്, റോഷന ജോണ്‍ എന്നിവരും പയ്യന്നൂരില്‍ നിന്നുള്ള സനൂപും മരിച്ചവരില്‍ പെടുന്നു.
ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് പുലര്‍ച്ചെ അപകടത്തില്‍ പെട്ടത്. പാലക്കാട്, തൃശൂര്‍, എറണാകുളം സ്റ്റോപ്പുകളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരായിരുന്നു ബസില്‍ ഏറെയും.
Story Highlights: ksrtc accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here