പരിസ്ഥിതിലോല മേഖലയുടെ വിസ്തീര്‍ണം കുറയ്ക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയുടെ വിസ്തീര്‍ണം കുറയ്ക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം തള്ളി. ഇഎസ്എ കുറയുന്നത് പശ്ചിമഘട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്ന് വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

2013 നവംബര്‍ 13 ന് ഇറക്കിയ ഉത്തരവ് കേരളത്തിനായി 2018 ഡിസംബറില്‍ ഭേദഗതി ചെയ്തിരുന്നു. 9993.7 ചതുരശ്ര കിലോമീറ്ററാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ബാധകമാകുന്ന പരിസ്ഥിതിലോല മേഖല. ഇത് മാറ്റമില്ലാതെ അന്തിമ വിജ്ഞാപനം ചെയ്യാനാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം.

9107 ചതുരശ്ര കിലോമീറ്ററായെങ്കിലും ഇത് കുറയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതാണ് നിരാകരിക്കപ്പെടുക. പരിസ്ഥിതിലോല മേഖല അന്തിമ വിജ്ഞാപനം ചെയ്യുമ്പോള്‍ വലിയ ബുദ്ധിമുട്ടിന് ഇരയാകുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സാമ്പത്തിക സഹായം എന്ന ആശയവും സമിതി മുന്നോട്ട് വച്ചിട്ടുണ്ട്.

കേരളത്തിന് പുറമേ കര്‍ണാടകം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇഎസ്എയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആവശ്യങ്ങളും അന്തിമ വിജ്ഞാപനത്തില്‍ ഇടംപിടിക്കില്ല. അന്തിമ വിജ്ഞാപനം മാര്‍ച്ച് അവസാനം തന്നെ പ്രസിദ്ധീകരിക്കും.

Story Highlights: central government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top