ആലുവ മെട്രോ സ്റ്റേഷനില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് കെഎംആര്‍എല്ലിന്റെ ബസ് സര്‍വീസ്

ആലുവ മെട്രോ സ്റ്റേഷനില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് കെഎംആര്‍എല്ലിന്റെ ഫീഡര്‍ സര്‍വീസ് ആരംഭിച്ചു. വൈകിട്ട് 5.30 ന് കൊച്ചിന്‍ എയര്‍പോര്‍ട്ട് ഒന്നാം ടെര്‍മിനലില്‍ സിയാല്‍ എംഡി വി ജെ കുര്യന്‍, കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ എന്നിവരുടെ സാന്നിധ്യത്തില്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.

ആലുവ മെട്രോ സ്റ്റേഷനില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കും, തിരിച്ച് ആലുവ മെട്രോ സ്റ്റേഷനിലേക്കും ബസ് സര്‍വീസ് വരുന്നതോടെ യാത്രക്കാര്‍ക്ക് സമയവും യാത്രാ ചെലവും ലാഭിക്കാനാകും.. രാവിലെ അഞ്ച് മണിമുതല്‍ ടെര്‍മിനല്‍ ഒന്ന്, ടെര്‍മിനല്‍ രണ്ട് എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുള്ള പോയിന്റുകളില്‍ നിന്ന് ബസ് പുറപ്പെടും.

നാല്‍പത് മിനിറ്റ് ഇടവേളകളില്‍ വിമാനത്താവളത്തില്‍ നിന്ന് ആലുവ മെട്രോ സ്റ്റേഷനിലേക്കും തിരിച്ചും തുടര്‍ച്ചയായി ബസ് സര്‍വീസ് ഉണ്ടാകും. രാത്രി പത്തിനാണ് അവസാന സര്‍വീസ്. ആദ്യ ഘട്ടമായി രണ്ട് ബസുകളാണ് സര്‍വീസ് നടത്തുക.

Story Highlights: kochi metro

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top