Advertisement

കട്ട്, കോപ്പി, പേസ്റ്റ് കമാൻഡുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ അന്തരിച്ചു

February 20, 2020
7 minutes Read

കമ്പ്യൂട്ടർ പ്രോഗ്രാമിംഗിലെ കട്ട്, കോപ്പി, പേസ്റ്റ് കമാൻഡുകൾ കണ്ടുപിടിച്ച കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ ലാറി ടെസ്ലർ അന്തരിച്ചു. 74കാരനായ ലാറിക്ക് അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കമ്പ്യൂട്ടർ മേഖലയിൽ നിർണായകമായ ഒട്ടേറെ കണ്ടുപിടുത്തങ്ങൾ ലാറി നടത്തിയിട്ടുണ്ട്. ലാറി കരിയറിൻ്റെ ആദ്യ കാലം ചെലവഴിക്കുകയും കമാൻഡുകൾ കണ്ടെത്തുകയും ചെയ്ത സെറോക്സിൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മരണവിവരം പുറത്തറിഞ്ഞത്.

ആപ്പിൾ, ആമസോൺ, യാഹൂ തുടങ്ങി ഒട്ടേറെ മുൻനിര കമ്പനികളിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 1970കളിൽ സെറോക്സ് പാലോ ആൾട്ടോ റിസർച്ച് സെൻ്ററിൽ ജോലി ചെയ്യവേ ആണ് ലാറി ടെസ്ലർ കട്ട്, കോപ്പി, പേസ്റ്റ് കമാൻഡുകൾ കണ്ടുപിടിച്ചത്.

അമേരിക്കയിലെ ന്യൂയോർക്കിൽ ജനിച്ച ലാറി ടെസ്ലർ സ്റ്റാൻഫോർഡ് സർവകലാശാകയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് പഠിച്ചു. പിന്നീട് കുറേ നാൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് ഗവേഷണം നടത്തി. 1960കളുടെ അവസാനത്തിൽ യുദ്ധ വിരുദ്ധ മുന്നേറ്റങ്ങളിലും കോർപറേറ്റ് വിരുദ്ധ പോരാട്ടങ്ങളിലും അദ്ദേഹം പങ്കെടുത്തു. 1973ൽ സെറോക്സിൽ ജോലിക്ക് കയറി. തുടർന്നാണ് ലോകം ഇളക്കിമറിച്ച കണ്ടുപിടുത്തം ഉണ്ടായത്.

കട്ട്, കോപ്പി, പേസ്റ്റ് കമാൻഡുകളുടെ കണ്ടുപിടുത്തത്തോടെ ലാറി ടെസ്ലർ പ്രശസ്തനായി. തുടർന്ന് ആപ്പിൾ  ടെസ്ലറിനെ ജോലിക്കെടുത്തു. ആപ്പിളിൽ, ലിസ, മക്കിൻ്റോഷ്, ന്യൂട്ടൺ എന്നിങ്ങനെയുള്ള യുഐ ഡിസൈനിംഗിലാണ് അദ്ദേഹം ജോലി ചെയ്തത്. 1980 മുതൽ 97 വരെ ആപ്പിളിൽ ജോലി ചെയ്ത അദ്ദേഹം ആപ്പിൾനെറ്റിൻ്റെ വൈസ് പ്രസിഡൻ്റും ആയിരുന്നു.

യാഹൂ യുഐ ഡിസൈൻ ആൻഡ് റിസർച്ച് സംഘത്തിൻ്റെ തലവനായിരുന്നു ലാറി ടെസ്ലർ. ആമസോണിലും ജോലി ചെയ്തിട്ടുണ്ട്.


Story Highlights: Larry Tesler Computer scientist behind cut, copy and paste dies aged 74

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top