പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്; ജാമ്യം തേടി രണ്ടാം പ്രതി കോടതിയില്‍

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ ജാമ്യം തേടി രണ്ടാം പ്രതി കോടതിയില്‍. താഹാ ഫസലാണ് എന്‍ഐഎ കോടതിയെ സമീപിച്ചത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. നവംബര്‍ മുതല്‍ താന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് താഹ ജാമ്യത്തിന് നീക്കം തുടങ്ങിയത്.
കേസുമായി ബന്ധപ്പെട്ട് പൊലീസും എന്‍ഐഎയും തന്നെ പല തവണ ചോദ്യം ചെയ്തു കഴിഞ്ഞു. അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് പിടിച്ചെടുത്ത മാവോയിസ്റ്റ് പ്രസിദ്ധീകരണങ്ങള്‍ തന്റേതല്ല. പൊലീസ് കുടുക്കുകയായിരുന്നെന്നും താഹ ജാമ്യാപേക്ഷയില്‍ പറയുന്നു.
അതേസമയം, പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നാണ് എന്‍ഐഎ നിലപാട്. ജാമ്യാപേക്ഷയെ കോടതിയിലെതിര്‍ക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇപ്പോള്‍ ജാമ്യം നല്‍കുന്നത് തുടര്‍നടപടികളെ ബാധിക്കുമെന്നും കോടതിയെ അറിയിക്കും. കേസില്‍ അലനും താഹയ്ക്കുമൊപ്പം ഉണ്ടായിരുന്ന ഉസ്മാന്‍ എന്നയാളെ ഇനിയും പിടികൂടാനായിട്ടില്ല.
Story Highlights: Pantheerankavu UAPA case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here