Advertisement

ജമ്മു കാശ്മീരിൽ വാഹനാപകടത്തിൽ 3 സൈനികർ മരിച്ചു

11 hours ago
2 minutes Read
jammu

ജമ്മു കാശ്മീരിൽ വാഹനാപകടത്തിൽ 3 സൈനികർ മരിച്ചു. റംബാനിൽ ആണ് അപകടം. വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞാണ് സൈനികർ മരിച്ചത്. വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത് പ്രകാരം, അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നിവരാണ് മരിച്ച സൈനികർ.

700 അടി താഴ്ചയുള്ള മലയിടുക്കിൽ വാഹനത്തിന്റെ അവശിഷ്ടങ്ങൾ തകർന്നതായി ദൃശ്യങ്ങളിൽ കാണാം. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന ഒരു വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്ക്, രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപം അപകടമുണ്ടായി. ഇന്ത്യൻ ആർമി, ജമ്മു കശ്മീർ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

Story Highlights : 3 Soldiers Killed As Army Vehicle Falls Into Gorge In Jammu And Kashmir’s Ramban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top