Advertisement

പഹല്‍ഗാം ഭീകരാക്രമണം: അമിത് ഷാ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ പങ്കെടുത്ത് അര്‍ദ്ധ സൈനിക തലവന്മാര്‍

17 hours ago
3 minutes Read
Pahalgam terror attack amit shah chairs high-level security meeting

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം. നാളെ പ്രധാനമന്ത്രി വിളിച്ച യോഗത്തിന് മുന്നോടിയായാണ് ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. അര്‍ദ്ധ സൈനിക തലവന്മാര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. (Pahalgam terror attack amit shah chairs high-level security meeting)

പാക്കിസ്ഥാനെതിരെ സൈനിക നീക്കങ്ങളിലേക്ക് അടക്കം ഇന്ത്യ കടന്നേക്കും എന്ന സൂചനകള്‍ക്കിടയാണ് ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രിയുടെ ഉന്നത തലയോഗം. എന്‍ എസ് ജി, എസ് എസ് ബി, ബി എസ് എഫ് തുടങ്ങി സേനാ വിഭാഗങ്ങളിലെ മേധാവികള്‍ക്കായുള്ള യോഗത്തില്‍ ആഭ്യന്തര സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ കേന്ദ്ര മന്ത്രിസഭായോഗം ചേരാനിരിക്കെയായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ ഉന്നത തലയോഗം.

Read Also: ‘വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടണം, പ്രതിപക്ഷ നേതാവിനെ വിളിക്കാതിരുന്ന് മുഖ്യമന്ത്രി നാണംകെട്ടു’: കെ സുധാകരന്‍ എംപി

ജമ്മു കാശ്മീരിലെ കുപ്വാരയിലും ബാരമുള്ളയിലും രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്നുള്ള അഗ്‌നൂരിലും പാക്ക് പോസ്റ്റുകളില്‍ നിന്ന് വെടിവെപ്പുണ്ടായി. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റും പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. പ്രകോപനം തുടരുന്ന പാക്കിസ്ഥാനെതിരെ ഇന്ത്യ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തും. പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമ മേഖലയിലേക്ക് അനുമതി നിഷേധിക്കും. ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്ന് പാക് കപ്പലുകള്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തിയേക്കും. അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബി എസ് എഫ് ജവാനെ ആറു ദിവസം പിന്നിട്ടിട്ടും പാക്കിസ്ഥാന്‍ വിട്ടു നല്‍കിയിട്ടില്ല.

Story Highlights : Pahalgam terror attack amit shah chairs high-level security meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top