കശ്മീരിൽ CRPF വാഹനം അപകടത്തിൽപ്പെട്ടു, നിരവധി ജവാൻമാർക്ക് പരുക്ക്

കശ്മീരിൽ CRPF വാഹനം അപകടത്തിൽ പെട്ടു. നിരവധി ജവാൻമാർക്ക് പരുക്ക്. ബുദ്ഗാം ജില്ലയിലെ ഖാൻസാഹിബിലെ തങ്നാറിൽ ആണ് അപകടം സംഭവിച്ചത്. വാഹനം തെന്നിമാറി കൊക്കയിലേക്ക് വീണാണ് അപകടം. പ്രദേശത്ത് രക്ഷ പ്രവർത്തനം ആരംഭിച്ചു.
ബീർവയിലെ ഹർദു പാൻസൂവിലുള്ള സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) ക്യാമ്പിൽ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ട് പോയിരുന്ന വാഹനം തങ്നാറിലെ കുന്നിൻ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
പരിക്കേറ്റവരിൽ എട്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും ജമ്മു കശ്മീർ പോലീസിലെ രണ്ട് പ്രത്യേക പൊലീസ് ഓഫീസർമാരും (എസ്പിഒമാർ) ഉൾപ്പെടുന്നു.ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.അപകടസ്ഥലത്തെത്തിയ നാട്ടുകാരും അടിയന്തര രക്ഷാപ്രവർത്തകരും പരിക്കേറ്റവരെ പുറത്തെത്തിച്ചു.
അടിയന്തര വൈദ്യസഹായത്തിനായി ആദ്യം അവരെ ഖാൻസാഹിബിലെ സബ്-ഡിസ്ട്രിക്ട് ആശുപത്രിയിലേക്ക് (എസ്ഡിഎച്ച്) കൊണ്ടുപോയി. പരിക്കുകളുടെ കാഠിന്യം കണക്കിലെടുത്ത്, പത്ത് പേരെയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ശ്രീനഗറിലെ 92 ബേസ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
സംഭവത്തിൽ അധികൃതർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. റോഡിന്റെ മോശം അവസ്ഥയോ മെക്കാനിക്കൽ തകരാറോ ആകാം വാഹനം റോഡിൽ നിന്ന് തെന്നിമാറാൻ കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
Story Highlights : crpf vehicle falls into gorge in jawans injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here