Advertisement

പാകിസ്താൻ പൗരത്വം സ്വീകരിക്കാനൊരുങ്ങി ഡാരൻ സമ്മി

February 21, 2020
2 minutes Read

പാകിസ്താൻ പൗരത്വം സ്വീകരിക്കാനൊരുങ്ങി വിൻഡീസ് താരം ഡാരൻ സമ്മി. പാകിസ്താൻ സൂപ്പർ ലീഗിൽ സമി നയിക്കുന്ന പെഷവാർ സാൽമിയാണ് ഈ നീക്കത്തിനു ചുക്കാൻ പിടിക്കുന്നത്. സംഭവം പെഷവാർ സാൽമി സ്ഥിരീകരിച്ചു. പാകിസ്താനിലേക്ക് പോകാൻ മറ്റ് വിദേശ താരങ്ങൾ മടിച്ചു നിന്നപ്പോൾ പാക്കിസ്താനിൽ വെച്ച്, പെഷവാർ സാൽമിയെ നയിച്ച് കിരീടത്തിലെത്തിച്ച സമ്മിക്ക് ആദരവായാണ് പൗരത്വം നൽകാൻ ഒരുങ്ങുന്നത്.

“ഡാരൻ സമ്മിക്ക് ബഹുമാനസൂചകമായ പൗരത്വം നൽകാൻ പാകിസ്താൻ ഭരണകൂടത്തോട് ഞങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്. അപേക്ഷ ഇപ്പോൾ പ്രസിഡൻ്റിൻ്റെ മേശപ്പുറത്താണ്. സമ്മിയെപ്പറ്റി നല്ലത് പറയാൻ പിസിബി ചെയർമാനോട് അഭ്യർത്ഥിക്കുകയാണ്. അങ്ങനെയാണെങ്കിൽ അപേക്ഷ സ്വീകരിക്കപ്പെടും.”- പെഷവാർ സാൽമി ഉടമ ജാവേദ് അഫ്രീദി പറഞ്ഞു.

പിഎസ്എൽ അഞ്ചാം സീസണിൽ കളിക്കാനായി ആദ്യം പാകിസ്താനിൽ എത്തിച്ചേർന്ന കളിക്കാരനാണ് ഡാരൻ സമ്മി. പാകിസ്താനിൽ സമിക്ക് ഒട്ടേറെ ആരാധകരുണ്ട്. പിഎസ്എലിൻ്റെ അഞ്ച് സീസണുകളിലും സമി പങ്കെടുത്തിരുന്നു.

വിൻഡീസിൻ്റെ മുൻ നായകനായ സമ്മി രാജ്യത്തിനായി രണ്ട് ലോക ടി-20 കിരീടങ്ങൾ നേടിക്കൊടുത്തിരുന്നു. എന്നാൽ, കുറേ നാളുകളായി സമ്മി ഇപ്പോൾ ദേശീയ ടീമിൽ കളിക്കുന്നില്ല. 36കാരനായ സമ്മി ഇനി ദേശീയ ടീമിലെത്താൻ സാധ്യതയും ഇല്ല.

Story Highlights: Darren Sammy has applied for Pakistan nationality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top