എയർ ഇന്ത്യ വിമാനം റദ്ദാക്കി; നെടുമ്പാശേരി വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

ബോർഡിംഗ് പാസ് നൽകിയ ശേഷം എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടർന്ന് ഡൽഹിയിലേക്കുള്ള യാത്രക്കാർ നെടുമ്പാശേരി വിമാനത്താവളത്തിൽ കുടുങ്ങി. രാത്രി 8.15 ന് പുറപ്പെടേണ്ട Al 047 നമ്പർ എയർ ഇന്ത്യ വിമാനത്തിൽ പോകേണ്ട യാത്രക്കാരാണ് അധികൃതരുടെ അനാസ്ഥ മൂലം വിമാനത്താവളത്തിൽ കുടുങ്ങിയത്.
വൈകിട്ട് 6.00 മണി മുതൽ തന്നെ ഡൽഹിയിലേക്ക് തിരിക്കാൻ ബോർഡിംഗ് പാസ് എടുത്ത് കാത്തിരുന്ന യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനം പുറപ്പെടേണ്ട സമയം കഴിഞ്ഞിട്ടും അനൗൺസ്‌മെന്റ് കേൾക്കാതായതോടെ തിരക്കിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരമറിഞ്ഞത്.
വികലാംഗരും വൃദ്ധരുമടക്കം 200 ഓളം പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ബോർഡിംഗ് പാസെടുത്ത യാത്രക്കാർക്ക് പകരം സംവിധാനമൊരുക്കാനോ വിശദീകരണം നൽകാനോ എയർ ഇന്ത്യ അധികൃതർ എത്തിയില്ലെന്നാരോപണമുണ്ട്. കാനഡയിലേക്കടക്കം വിവിധ രാജ്യങ്ങളിലേക്ക് ഡൽഹി വഴി പോകേണ്ടവരാണ് വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരിൽ അധികവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here