Advertisement

കെഎഎസ് പ്രാഥമിക പരീക്ഷ ഇന്ന്; ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 22, 2020
1 minute Read

കേരളാ അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷയുടെ (കെഎഎസ്) ആദ്യ ബാച്ചിലേക്കുള്ള പ്രഥമിക പരീക്ഷ ഇന്ന് നടക്കും. 1535 കേന്ദ്രങ്ങളിലായി മൂന്ന് ലക്ഷത്തി എണ്‍പത്തിനാലായിരത്തി അറുനൂറ്റി അറുപത്തിയൊന്ന് പേരാണ് പരീക്ഷ എഴുതുന്നത്. രാവിലെ പത്തിനും ഉച്ചയ്ക്ക് 1.30 നുമായി രണ്ട് പേപ്പറുകളാണ് ഇന്ന് നടക്കുക.

പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്നവരുടെ പട്ടിക ഒരു മാസത്തിനകം തയാറാക്കാനാണ് പിഎസ്‌സിയുടെ നീക്കം. പ്രാഥമിക പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് നേടുന്നവര്‍ക്ക് ജൂണിലോ, ജൂലൈയിലോ ആയിരിക്കും വിവരണാത്മക മുഖ്യപരീക്ഷ നടക്കുക.

എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പിഎസ്‌സിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുണ്ടാകും. എല്ലാ സെന്ററുകളിലും പൊലീസ് സംരക്ഷണവും നിരീക്ഷണവും ഉറപ്പ് വരുത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുന്‍പ് ഉദ്യോഗാര്‍ത്ഥികള്‍ സെന്ററില്‍ എത്തണം.

അഡ്മിഷന്‍ ടിക്കറ്റ് ഐഡി കാര്‍ഡ്, ബോള്‍പോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷാ ഹാളില്‍ അനുവദിക്കൂ. മൊബൈല്‍ ഫോണ്‍ അടക്കം ഒരു തരത്തിലുമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പരീക്ഷാ ഹാളില്‍ അനുവദിക്കില്ല.

Story Highlights: Kerala Administrative service

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top