കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ; എല്‍ഡിഎഫ് സീറ്റ് എന്‍സിപിക്ക്, തോമസ് ചാണ്ടിയുടെ സഹോദരന് സാധ്യത

കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് തന്നെ സീറ്റ് നല്‍കി കളം പിടിക്കാന്‍ എല്‍ഡിഎഫ്. അന്തരിച്ച എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെ മത്സരിപ്പിക്കാനാണ്  എല്‍ഡിഎഫ് നീക്കം. യുഡിഎഫില്‍ കുട്ടനാട് സീറ്റിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം മുതലെടുക്കാനാവും എല്‍ഡിഎഫ് ശ്രമിക്കുക. ഉപതെരഞ്ഞെടുപ്പുകളില്‍ തുടക്കം മുതല്‍ ഒരുക്കം തുടങ്ങി കളം പിടിക്കുക എന്ന തന്ത്രമാണ് പാലാ മുതല്‍ എല്‍ഡിഎഫ് സ്വീകരിക്കുന്ന ശൈലി.

അതേസമയം, യുഡിഎഫില്‍ ആശയക്കുഴപ്പം തുടരുകയാണ്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണ് കുട്ടനാട്. ഇക്കുറി സീറ്റ് വേണമെന്ന പിടിവാശിയില്‍ ജോസ് കെ മാണി – ജോസഫ് പക്ഷങ്ങള്‍ രംഗത്തുണ്ട്. തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ സീറ്റ് ഏറ്റെടുത്താലോ എന്ന ചിന്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. ജോസഫ് വാഴയ്ക്കനെ കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചതുമാണ്. എന്നാല്‍ ജോസ് കെ മാണി പക്ഷം നിലപാട് കടുപ്പിച്ചതോടെ കോണ്‍ഗ്രസ് നേതാക്കള്‍ തത്കാലം അയഞ്ഞിട്ടുണ്ട്. ഭി ചര്‍ച്ചകള്‍ക്ക് ഒടുവില്‍ കുട്ടനാട് കൈയിലൊതുക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. യുഡിഎഫിലെ തര്‍ക്കങ്ങള്‍ക്കിടെ ആദ്യവട്ട പ്രചാരണം പൂര്‍ത്തിയാക്കാനാവും എല്‍ഡിഎഫിന്റെ ശ്രമം.

 

Story Highlights- Kuttanad by-election, LDF , NCP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top