Advertisement

ദീര്‍ഘദൂര ബസുകളിലെ യാത്രാ സുരക്ഷയ്ക്കായി കൂടുതല്‍ നടപടികള്‍ വേണമെന്ന് യാത്രക്കാര്‍

February 22, 2020
1 minute Read

ദീര്‍ഘദൂര ബസുകളിലെ യാത്രാ സുരക്ഷയ്ക്കായി കൂടുതല്‍ നടപടികള്‍ വേണമെന്നാണ് യാത്രക്കാരുടെ പക്ഷം. അമിത വേഗത ഒഴിവാക്കുകയും രണ്ട് ഡ്രൈവര്‍മാരുടെ സാന്നിധ്യം ഉറപ്പാക്കുകയും വേണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു. ക്യാമറാ നിരീക്ഷണം അടക്കമുള്ള പരിശോധനകള്‍ കാര്യക്ഷമമാക്കിയില്‍ നിരത്തുകളിലെ മരണപാച്ചില്‍ കുറയ്ക്കാനാകുമെന്നും യാത്രക്കാര്‍ അഭിപ്രായപ്പെട്ടു.

ദീര്‍ഘദൂര യാത്രകള്‍ക്ക് സ്വകാര്യ ബസുകളെ നിരവധി പേരാണ് ആശ്രയിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എളുപ്പമാണെന്നതും പെട്ടെന്നുള്ള യാത്രകള്‍ക്ക് സൗകര്യമാണെന്നുമാണ് സ്വകാര്യ ബസുകളെ ആശ്രയിക്കാനുള്ള കാരണമെന്ന് യാത്രക്കാര്‍ പറയുന്നു.

ടിക്കറ്റ് ലഭ്യത കുറവ് സാരമായി ബാധിക്കുന്നത് വിദ്യാര്‍ത്ഥികളെയാണ്. ട്രെയിന്‍ യാത്രക്കിടയിലെ സുരക്ഷ പ്രശ്‌നങ്ങളും ഭയപെടുത്തുന്നുണ്ടെന്ന് ചിലര്‍ പറയുന്നു. സ്വകാര്യ ബസുകളുടെ ഭീമമായ ടിക്കറ്റ് നിരക്കും യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്.

Story Highlights: Shubhayathra,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top