അഭിമാനത്തോടെ ക്വാഡൻ; റഗ്ബീം ടീംക്യാപ്റ്റന്റെ കൈപിടിച്ച് ആൾക്കൂട്ടത്തിലേക്ക്

തന്റെ പൊക്കക്കുറവിനെ കൂട്ടുകാർ കളിയാക്കുന്നത് അമ്മയോട് സങ്കടത്തോടെ പറയുന്ന ക്വാഡൻ ബെയിൽസിനെ ലോകം നെഞ്ചോടു ചേർത്തു പിടിക്കുകയാണ്. ഇപ്പോഴിതാ അപമാനഭാരം ഒഴിഞ്ഞ് ക്വാഡൻ വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി റഗ്ബീം ടീംക്യാപ്റ്റൻ ജോയൽ തോംസണിനൊപ്പം നടന്നു നീങ്ങുന്നു.
രണ്ട് ദിവസം മുൻപാണ് ക്വാഡന്റെ പൊട്ടിക്കരയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലുടെ പങ്കുവയ്ക്കപ്പെടുന്നത്. വീഡിയോ കണ്ട റഗ്ബി മത്സര സംഘാടകർ ക്വാഡനെ റഗ്ബി മത്സരത്തിലേക്ക് ക്ഷണിച്ചിരുന്നു. ക്വാഡൻ ഇന്ന് നാഷണൽ റഗ്ബി ലീഗിന്റെ ഇൻഡിജനസ് ഓൾ സ്റ്റാർസ് ടീം സ്റ്റേഡിയത്തിലേക്ക് എത്തിയപ്പോഴാണ് ഗ്യാലറി ഒന്നാകെ ക്വാഡനു വേണ്ടി കൈയ്യടിച്ചത്. അപമാനഭാരം വെടിഞ്ഞ് ക്വാഡൻ ടീം ക്യാപ്റ്റൻ ജോയൽ തോംസണിന്റെ കൈപിടിച്ച് നടന്നു.
ഹൃദയത്തിലേക്ക് കത്തി കുത്തി ഇറക്കാൻ തോന്നുന്നു. ഒരു കയർ താ… ഞാൻ ജീവിതം അവസാനിപ്പിക്കാം
എന്നെയൊന്ന് കൊന്നു തരുമോ… നെഞ്ചിൽ കത്തി കുത്തി ഇറക്കാൻ തോന്നുന്നു… ഇനിക്ക് ഒരു കയർ താ ഞാൻ ജീവിതം അവസാനിപ്പിക്കട്ടെ… അമ്മയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഒൻപത് വയസുകാരൻ ക്വാഡൻ ഇങ്ങനെ പറഞ്ഞത്. പൊക്കക്കുറവിന്റെ കാര്യം പറഞ്ഞ് സ്‌കൂളിലെ സുഹൃത്തുക്കൾ അപമാനിച്ചതാണ് ഈ അമ്മയും മകനും ലോകത്തോട് വിളിച്ച് പറഞ്ഞത്. ഓസ്‌ട്രേലിയയിൽ നിന്നുള്ള ഈ വീഡിയോ ലോകം മുഴുവൻ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here