Advertisement

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമം സ്ത്രീവിരുദ്ധം; വനിതാ ലീഗ് സുപ്രിം കോടതിയെ സമീപിച്ചു

February 23, 2020
0 minutes Read

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമത്തിന് എതിരെ വനിതാ ലീഗ് സുപ്രിംകോടതിയിലേക്ക്. നിയമം സ്ത്രീ വിരുദ്ധവും, കുടുംബ ബന്ധങ്ങൾക്ക് എതിരുമാണെന്നാരോപിച്ചാണ് വനിതാ ലീഗ് സുപ്രിംകോടതിയെ സമീപിച്ചത്. പാർലമെന്റ് പാസാക്കായ നിയമത്തിനെതിരെ വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി നൂർബിന റഷീദ് ആണ് റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

മാത്രമല്ല, മുത്തലാഖ് നിയമ വിരുദ്ധം ആണെന്ന് കോടതി നിരീക്ഷിച്ചതോടെ മൂന്ന് തലാഖ് ചൊല്ലി വിവാഹ മോചനം നേടാൻ കഴിയില്ല. അതുകൊണ്ട് തന്നെ നിയമം നിരോധിക്കേണ്ടത് അനിവാര്യമാണെന്നും ഹർജിയിൽ പറയുന്നു.  മുത്തലാഖ് ചൊല്ലിയതിന്റെ പേരിൽ ഭർത്താവിനെ ജയിലിൽ അടയ്ക്കുന്നത് ഭാര്യയെയും കുട്ടികളെയും അനാഥമാക്കുമെന്നും ഭാവിയിൽ ഒത്തു തീർപ്പിന് ഒരു സാധ്യതയുമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

മുൻപും മുത്തലാഖ് ക്രിമിനൽ കുറ്റം ആക്കുന്ന നടപടി ചോദ്യം ചെയ്ത് സുപ്രിംകോടതി കേന്ദ്രസർക്കാറിന് നോട്ടിസ് അയച്ചിരുന്നു. എന്നാൽ, മറുപടി ലഭിച്ചിരുന്നില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top