Advertisement

ഷഹീൻബാഗ് മോഡൽ സമരം ജാഫ്രാബാദിലും; മെട്രോ സ്റ്റേഷൻ അടച്ചു

February 23, 2020
1 minute Read

ഡൽഹിയിലെ ജാഫ്രാബാദിൽ പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള സമരം ശക്തമാകുന്നു. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ജാഫ്രാബാദ് മെട്രോ സ്റ്റേഷനു സമീപത്തുള്ള റോഡ് ഉപരോധിക്കുന്നു. സമരം ശക്തമായതിനെ തുടർന്ന് മെട്രോ സ്റ്റേഷൻ അടച്ചു.

അതേസമയം, ഷഹീൻ ബാഗിലെ സമരം 70 ദിവസം പിന്നിട്ടു. ഇന്നലെ ഷഹീൻ ബാഗിന് സമീപം പൊലീസ് അടച്ച നോയ്ഡ- കാളിന്ദികുഞ്ച് ലിങ്ക് റോഡ് പ്രക്ഷോഭകർ തുറന്നിരുന്നു. നോയ്ഡ-ഫരീദാബാദ് റോഡ് തുറന്നെങ്കിലും ഒരു മണിക്കൂറിനുള്ളിൽ വീണ്ടും അടച്ചിരുന്നു.

Story highlight: Metro station, Jafrabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top