പുകവലി: പ്രായപരിധി ഉയർത്തിയേക്കും

സിഗരറ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള പ്രായപരിധി ഉയർത്തുന്നു. നിലവിൽ 18 വയസെന്ന പ്രായ പരിധി 21 ലേക്ക് ഉയർത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നത്.

2015 ലാണ് പുകയില ഉപയോഗത്തിനുള്ള പ്രായപരിധി ഉയർത്തുന്നതിനുള്ള കരട് ബിൽ തയാറാകുന്നത്. പ്രായപരിധി 25 ആക്കാനും പൊതുസ്ഥലത്തെ പുകവലിക്കുള്ള പിഴ 200 രൂപയിൽ നിന്ന് 1000 രൂപയാക്കാനുമായിരുന്നു ബിൽ. എന്നാൽ പുകയില ലോബിയുടെ സമർദത്തെ തുടർന്ന് 2017ൽ ഇത് പിൻവലിച്ചു.

കഴിഞ്ഞ സെപ്തംബറിൽ ഇന്ത്യ ഇ-സിഗരറ്റ് നിരോധിച്ചിരുന്നു. ഇ-സിഗരറ്റ് നിരോധനം ആദ്യമായി ലംഘിക്കുന്നവർക്ക് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്താനാണ് ആരോഗ്യമന്ത്രാലയം ശുപാർശ ചെയ്തിരിക്കുന്നത്.

Story Highlights- Smoking

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top