ട്രംപ് ഇന്ത്യയിലെത്തി; മോദിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് ഒരുക്കിരുന്നത്. ഭാര്യ മെലാനിയയും ഉന്നതതല പ്രതിനിധി സംഘവും ട്രംപിനെ അനുഗമിക്കുന്നുണ്ട്. ഇന്ത്യ-അമേരിക്ക ഉഭയകക്ഷിബന്ധത്തില്‍ സന്ദര്‍ശനം പുതിയ അധ്യായമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സബര്‍മതി ആശ്രമ ന്ദര്‍ശനത്തിന് ശേഷം മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ‘നമസ്‌തേ ട്രംപ്’ പരിപാടിയില്‍ ഇരു നേതാക്കളും പങ്കെടുക്കും.

ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഇരുവശങ്ങളിലും ഇന്ത്യയുടെ സംസ്‌കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നല്‍കുന്ന ഉച്ചവിരുന്നില്‍ പങ്കെടുത്ത ശേഷം ട്രംപ് ആഗ്രയിലേക്ക് പോകും. വൈകീട്ട് 4.45ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹല്‍ സന്ദര്‍ശിക്കും. വൈകീട്ട് ഡല്‍ഹിയിലെത്തും.

Story Highlights- Donald Trump arrives in India
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top