Advertisement

മറയൂരിൽ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ

February 24, 2020
1 minute Read

ഇടുക്കി മറയൂരിൽ 70 വയസ് പ്രായമുള്ള ആളിനെ വെട്ടി കൊലപ്പെടുത്തി ചാക്കിൽ കെട്ടിയ നിലയിൽ. വൈദ്യുതി ഓഫീസിന് സമീപം ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

മറയൂർ ബാബു നഗറിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ ഉഷ തമ്പിദുരയുടെ പിതാവ് മാരിയപ്പനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോത്സ്യനായ മാരിയപ്പൻ കൂടുതലും തമിഴ്‌നാട്ടിലാണ് തൊഴിൽ നടത്തിവരുന്നത്. കഴിഞ്ഞദിവസം വൈകിട്ടോടെ മറയൂരിൽ എത്തിയ മാരിപ്പൻ വീട്ടിലേക്ക് ചെല്ലാതെ സുഹൃത്തായ അൻപഴകന്റ വീട്ടിലാണ് താമസിച്ചത്. ഈ വീട്ടിൽ വാടകയ്ക്ക് മറ്റു രണ്ടുപേരും താമസിച്ചിരുന്നു.

ഇവർ ചേർന്ന് മാരിയപ്പനെ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. കൃത്യത്തിന് ശേഷം മൃതദേഹം ചാക്കിൽ പൊതിഞ്ഞുകെട്ടി 200 മീറ്റർ അകലെയുള്ള വൈദ്യുതി ഓഫീസിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെ രാവിലെ ആറരയോടെ അതുവഴി വന്നയാൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചാക്ക് ശ്രദ്ധയിൽപ്പെട്ട വിവരം മറയൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസെത്തി മൃതദേഹം കണ്ടെത്തിയത്. മദ്യം,കഞ്ചാവ്, തുടങ്ങിയ ലഹരി വസ്തുക്കളുടെ സ്വാധീനത്തിലാണ് കൊല നടന്നതെന്നാണ് പ്രാഥമിക നിഗമനം.

Story Highlight- Murder, Marayoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top