‘ലക്ഷദ്വീപ് എന്ന മരതകദ്വീപ്’; ശ്രീധരൻ പിള്ളയുടെ പുതിയ പുസ്തകം പ്രകാശനം ചെയ്തു

മിസോറം ഗവർണ്ണറും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ പി എസ് ശ്രീധരൻപിള്ളയുടെ പുതിയ പുസ്തകം തൃശ്ശൂരിൽ പ്രകാശനം ചെയ്തു. ലക്ഷദ്വീപ് എന്ന മരതകദ്വീപ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്.
പി. എസ് ശ്രീധരൻപിള്ളയുടെ 107 ആമത് പുസ്തകമാണ് പ്രകാശനം ചെയ്തത്. ലക്ഷദ്വീപ് എന്ന മരതക ദ്വീപ് എന്ന പുസ്തകത്തിൽ ലക്ഷദ്വീപിലെ ഓരോ സ്ഥലങ്ങളും വായനക്കാരന് ആസ്വാദ്യകരമാകും വിധമാണ് എഴുതി ചേർത്തിരിക്കുന്നത്. തൃശ്ശൂരിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാദമി അംഗം സി രാധാകൃഷ്ണൻ കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ഡോ പി.വി കൃഷ്ണൻ നായർക്ക് പുസ്തകം നൽകിയാണ് പ്രകാശനം ചെയ്തത്.
ഓഹ് മൈ മിസോറാം എന്ന പുസ്തകമടക്കം മൂന്ന് പുസ്തകങ്ങൾ കൂടെ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും ഗവർണർ സ്ഥാനം എഴുത്തിനുള്ള അവസരങ്ങൾ ഉണ്ടാക്കിയെന്നും ശ്രീധരൻപിള്ള പറഞ്ഞു. വിജിൽ ലിപി പബ്ലിക്കേഷൻസാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
ഒക്ടോബറിലാണ് മിസോറാമിന്റെ 15-ാമത്തെ ഗവര്‍ണറായി ശ്രീധരന്‍ പിള്ളയെ നിയമിച്ചത്. മിസോറാം ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നാമത്തെ മലയാളിയും രണ്ടാമത്തെ ബിജെപി നേതാവുമാണ് പിഎസ് ശ്രീധരൻ പിള്ള. ബിജെപി അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനായിരുന്നു മുൻപത്തെ മിസോറം ഗവര്‍ണർ. പത്ത് മാസത്തിനു ശേഷം ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മാര്‍ച്ച് 8ന് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച അദ്ദേഹം തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെടുകയും ചെയ്തു. അദ്ദേഹം രാജിവെച്ചതു മുതൽ അസം ഗവര്‍ണര്‍ ജഗ്ദീഷ് മുഖിക്കായിരുന്നു മിസോറമിന്റെ അധിക ചുമതല.
Story Highlights: PS Sreedharan pillai new book published
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here