വിമാനത്താവളത്തില്‍ നിന്ന് ട്രംപ് ആദ്യമെത്തിയത് മഹാത്മാ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തില്‍

അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും നേരെ എത്തിയത് മഹാത്മാ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലേക്ക്. 20 മിനിറ്റോളം ആശ്രമത്തില്‍ ചെലവഴിച്ച ഇരുവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ആശ്രമത്തിലെ പ്രത്യേകതകള്‍ വിവരിച്ച് നല്‍കി. സബര്‍മതി ആശ്രമത്തില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായി ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും പാദരക്ഷകള്‍ ഒഴിവാക്കിയിരുന്നു.
തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഗാന്ധി ചിത്രത്തില്‍ ട്രംപ് മാല ചാര്‍ത്തി. ആശ്രമത്തിലെ സന്ദര്‍ശക ഡയറിയില്‍ ഡോണള്‍ഡ് ട്രംപ് അഭിപ്രായം കുറിച്ചു. മനോഹരമായ സന്ദര്‍ശനം ഒരുക്കിയതിന് എന്റെ മികച്ച സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി’ എന്നാണ് ട്രംപ് സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക ഡയറിയില്‍ കുറിച്ചത്. ആശ്രമത്തിലെ സന്ദര്‍ശക ഡയറിയിലെ ഈ പേജിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാണിപ്പോള്‍.
Story Highlights- Donald Trump, Mahatma Gandhi, Sabarmati Ashram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here