ഡൽഹി കലാപം; പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് അരവിന്ദ് കേജ്‌രിവാൾ

ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ നടന്ന കലാപത്തിൽ പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിലെത്തിയാണ് കേജ്‌രിവാൾ സന്ദർശിച്ചത്. പരുക്കേറ്റവരുടെ സ്ഥിതിവിവരങ്ങൾ അരവിന്ദ് കേജ്‌രിവാൾ ചോദിച്ചറിഞ്ഞു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മറ്റ് ആംആദ്മി നേതാക്കളും കേജ്‌രിവാളിനൊപ്പമുണ്ടായിരുന്നു.
മഹാത്മാ ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലും അരവിന്ദ് കേജ്‌രിവാൾ എത്തി. ഇവിടെ എത്തി പ്രാർത്ഥിച്ച ശേഷമാണ് കലാപത്തിൽ പരുക്കേറ്റവരെ സന്ദർശിക്കാൻ കേജ്‌രിവാൾ ആശുപത്രിയിൽ എത്തിയത്.
ഡൽഹിയിൽ സംഘർഷം നിയന്ത്രിക്കാൻ അതിർത്തികൾ അടയ്ക്കണമെന്ന് കേജ്രിവാൾ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഡൽഹിക്ക് പുറത്തുനിന്നുള്ളവർ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനെത്തുന്നുണ്ടെന്നും അതിർത്തികൾ അടച്ചിട്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യണമെന്നും കേജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here