Advertisement

ആ ചിരി പോലും ഒരുപോലെ; ജയലളിതയെ ഓർമിപ്പിച്ച് ‘തലൈവി’യിലെ കങ്കണയുടെ പുതിയ ചിത്രം

February 25, 2020
3 minutes Read

കങ്കണാ റണൗട്ട് പ്രധാന വേഷത്തിലെത്തുന്ന ‘തലൈവി’ സിനിമയിലെ പുതിയ ചിത്രം പുറത്ത്. തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതമാണ് സിനിമയിലൂടെ വെള്ളിത്തിരയിലെത്തുന്നത്. ജയലളിതയുടെ പഴയ കാല ചിത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ചിത്രം. വെള്ളയിൽ കറുപ്പും ചുവപ്പും ബോർഡറുള്ള സാരി ധരിച്ച് ഒരു നനുത്ത പുഞ്ചിരിയുമായി നിൽക്കുന്ന ജയലളിതയുടെ ചിത്രമാണ് പുനഃസൃഷ്ടിച്ചിരിക്കുന്നത്.

Read Also: തലൈവിയിൽ എംജിആറായി അരവിന്ദ സ്വാമിയുടെ ഫസ്റ്റ് ലുക്ക്; അന്തംവിട്ട് പ്രേക്ഷകർ

ജയലളിതയായി കങ്കണ അരങ്ങിലെത്തുന്ന സിനിമയിലെ താരത്തിന്റെ മേക്ക് ഓവർ ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. അത്രയേറെ സാമ്യമാണ് ചിത്രത്തിലെ ജയയ്ക്കും കങ്കണയ്ക്കും. ചിരി പോലും ഒരുപോലെയാണ്. ജയലളിതയുടെ പിറന്നാൾ ദിനമായ ഇന്നലെയാണ് ചിത്രം പുറത്തുവിട്ടത്. പ്രോസ്‌തെറ്റിക് മേക്കപ്പിലൂടെ ജയയായി എത്തിയ കങ്കണയുടെ ആദ്യ ലുക്കിന് എതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്. ട്രോളുകൾക്ക് ഇരയായ ഈ ലുക്കിന് ശേഷമാണ് പുതിയ വളരെ സാമ്യത്തോട് കൂടിയ ലുക്ക് പുറത്തെത്തിയിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി പത്ത് കിലോ താരം വർധിപ്പിച്ചിരുന്നു.

ചിത്രം സംവിധാനം ചെയ്യുന്നത് എ എൽ വിജയ് ആണ്. ബാഹുബലിയുടെയും മണികർണികയുടെയും തിരക്കഥാകൃത്ത് കെആർ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത് ജി വി പ്രകാശാണ്. മദൻ കർകിയാണ് സംഗീത സംവിധാനം. ചിത്രത്തിൽ എംജിആർ ആയി എത്തുന്നത് അരവിന്ദ സ്വാമിയാണ്. താരത്തിന്റെ സിനിമയിലെ ഫസ്റ്റ് ലുക്ക് വളരെയധികം പ്രശംസ നേടിയിരുന്നു. വൈബ്രി, കർമ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ സിനിമ നിർമിക്കുന്നു.

 

thalivi film look kankana ranaut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top