Advertisement

മാപ്പ് പറഞ്ഞ് കങ്കണ; മാനനഷ്ട കേസ് പിൻവലിച്ച് ജാവേദ് അക്തർ

March 1, 2025
2 minutes Read
kankana

നീണ്ട 5 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നടി കങ്കണ റണാവത്തും ഗാനരചയിതാവ് ജാവേദ് അക്തറും തമ്മിലുള്ള മാനനഷ്ടക്കേസ് ഒത്തുതീർപ്പായി. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ജാവേദ് അക്തറിനെതിരെ നടത്തിയ പരാമർശങ്ങളിൽ കങ്കണ റണൗട്ട് മാപ്പ് പറഞ്ഞു. തെറ്റിദ്ധാരണ മൂലമാണ് താൻ പരാമർശം നടത്തിയതെന്നും കങ്കണ കോടതിയിൽ പറഞ്ഞു. ഇതോടെയാണ് കേസ് ഒത്തുതീർപ്പായത്. [Kangana Ranaut, Javed Akhtar]

2020 ൽ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ തന്റെ പേര് വലിച്ചിഴച്ച് അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ചാണ് ജാവേദ് അക്തർ കങ്കണക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്. ഇതിനുപിന്നാലെ അപമാനിച്ചു എന്ന് ആരോപിച്ച് കങ്കണയും അക്തറിനെതിരെ കേസ് നൽകിയിരുന്നു.

Read Also: പ്രേക്ഷകരെ ചിരിപ്പിച്ചും ഭയപ്പെടുത്തിയും ഐശ്വര്യ ലക്ഷ്മി- ഷറഫുദ്ദീൻ ചിത്രം ‘ഹലോ മമ്മി’ ഒടിടിയിൽ

ബുധനാഴ്ച കോടതിയിൽ നേരിട്ട് ഹാജരായ കങ്കണയും അക്തറും കേസ് ഒത്തുതീർപ്പാക്കിയതായി അറിയിച്ചു. തെറ്റിദ്ധാരണ മൂലമാണ് അക്തറിനെതിരെ പ്രസ്താവന നടത്തിയതെന്നും അതിന്റെ പേരിൽ ജാവേദ് അക്തറിന് ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും കങ്കണ പറഞ്ഞു. കങ്കണയുടെ മാപ്പ് അംഗീകരിച്ച അക്തർ പരാതി പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചു. കേസ് ഒത്തുതീർപ്പായതിന് പിന്നാലെ ജാവേദ് അക്തറുമായി ഒരുമിച്ചുള്ള ചിത്രം കങ്കണ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. തന്റെ പുതിയ സിനിമയ്ക്ക് പാട്ടെഴുതാൻ ജാവേദ് അക്തർ സമ്മതിച്ചെന്നും കങ്കണ അറിയിച്ചു.

Story Highlights : Kangana Ranaut, Javed Akhtar settle defamation case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top