Advertisement

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ ഉത്തരവ്

February 25, 2020
Google News 1 minute Read

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ ഉത്തരവിറങ്ങി. പ്രതിമാസം ഒരു കോടി നാല്‍പത്തിനാല് ലക്ഷത്തി അറുപതിനായിരം രൂപയും 18 ശതമാനം ജിഎസ്ടിയുമാണ് വാടക. പവന്‍ ഹാന്‍സിന്റെ ഡൗഫിന്‍ എന്‍ ത്രീ ഹെലികോപ്റ്ററാണ് കേരളം വാടകയ്ക്ക് എടുക്കുന്നത്. ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതില്‍ സാമ്പത്തിക പ്രതിസന്ധി ഘടകമായില്ല. മൂന്നു മാസത്തെ വാടക മുന്‍കൂര്‍ വേണമെന്ന നിലപാട് പവന്‍ ഹാന്‍സ് ഉപേക്ഷിച്ചതോടെ ഒരു മാസത്തെ വാടക മുന്‍കൂര്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഒരു കോടി നാല്‍പത്തിനാല് ലക്ഷത്തി അറുപതിനായിരം രൂപയും 18 ശതമാനം ജിഎസ്ടിയുമാണ് പ്രതിമാസ വാടക.

പവന്‍ ഹാന്‍സിന്റെ വാടക സ്വകാര്യ കമ്പനിയായ ചിപ്‌സണ്‍ ഏവിയേഷന്‍ വാഗ്ദാനം ചെയ്തതിന്റെ ഇരട്ടിയാണെന്ന്് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. മാവോയിസ്റ്റ് ബാധിത സംസ്ഥാനമായ ഛത്തിസ്ഗഢിന് 85 ലക്ഷം രൂപ വാടകയ്ക്കാണ് ചിപ്‌സണ്‍ ഹെലികോപ്റ്റര്‍ നല്‍കുന്നത്.

11 സീറ്റ്, ഇരട്ട എന്‍ജിന്‍, രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ എന്നിവയാണ് പവന്‍ ഹാന്‍സ് ഡൗഫിന്റെ സവിശേഷതയായി കേരള പൊലീസ് ഉയര്‍ത്തിക്കാട്ടുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഹെലികോപ്റ്റര്‍ എന്ന് അവകാശപ്പെടുന്നെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇത് ഉപയോഗിക്കാനാവും. പൊലീസാകും ഹെലികോപ്റ്റര്‍ സംരക്ഷിക്കുക.

Story Highlights: helicopter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here