സുപ്രിംകോടതിയിലെ ആറ് ജഡ്ജിമാർക്ക് എച്ച് 1 എൻ 1

സുപ്രിംകോടതിയിലെ ആറ് ജഡ്ജിമാർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഇക്കാര്യം അറിയിച്ചത്. ആർ ഭാനുമതി, മോഹന ശാന്തന ഗൗഡർ, ഇന്ദിരാ ബാനർജി എ എസ് ബൊപ്പണ്ണ, അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന, എന്നിവർക്കാണ് എച്ച് 1 എൻ 1 പനി ബാധിച്ചത്.
സിറ്റിംഗ് നടത്തുന്നതിനിടെ ആർ ഭാനുമതി, ഇന്ദിരാ ബാനർജി എന്നിവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇക്കാര്യം ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ യോഗം വിളിച്ച് ചർച്ച ചെയ്തു. അഭിഭാഷകർ അടക്കം മുൻ കരുതൽ സ്വീകരിക്കണമെന്ന് ചന്ദ്രചൂഡ് നിർദേശിച്ചു.
നേരത്തെ സുപ്രീംകോടതിയിലെ കോടതി മുറികളിൽ ജഡ്ജിമാർ എത്തിച്ചേരാൻ വൈകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചേരാനും താമസമുണ്ടായി. ഇതിന് പിന്നാലെയാണ് ജഡ്ജിമാർക്ക് എച്ച് 1 എൻ 1 ബാധ സ്ഥിരീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here