ഭാര്യയെ കൊലപ്പെടുത്തി അവരുടെ സ്വർണം കാമുകിക്ക് കൊറിയർ ചെയ്തു; സംഭവം പുറത്തായതോടെ യുവാവും കാമുകിയും ആത്മഹത്യ ചെയ്തു

ഭാര്യയെ കൊലപ്പെടുത്തി അവരുടെ സ്വർണം കാമുകിക്ക് കൊറിയർ അയച്ച യുവാവ്
പിടിയിലാകുമെന്ന് ഭയന്ന് ജീവനൊടുക്കി. 32 കാരിയായ യുവതിയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ഡെന്റിസ്റ്റായ കാമുകൻ സ്വന്തം ഭാര്യയെ കൊലപ്പെടുത്തി അവരുടെ സ്വർണം യുവതിക്ക് കൊറിയർ അയച്ചിരുന്നതായി കണ്ടെത്തുന്നത്. സംഭവം പുറത്തായതോടെ യുവാവ് രേവന്തും കാമുകി ഹർഷിതയും ആത്മഹത്യ ചെയ്തു. ബംഗലൂരു രാജരാജേശ്വരി നഗറിലാണ് സംഭവം.
ഭാര്യ കവിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണം ഡോക്ടറായ രേവന്തിലേക്ക് നീളുന്നതിനിടെയാണ് രേവന്ത് ഓടുന്ന ട്രെയിനിൽ നിന്ന് ചാടി മരിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് കാമുകിയുമൊത്ത് ഏറെ നേരം ഫോണിൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹർഷിതയും തൂങ്ങി മരിക്കുന്നത്.
ഫെബ്രുവരി 17നാണ് രേവന്ത് മയക്കുമരുന്ന് കുത്തിവച്ച് ഭാര്യ കവിതയെ കൊലപ്പെടുത്തുന്നത്. കവിതയുടെ 115 ഗ്രാം വരുന്ന സ്വർണം ഉടൻ കാമുകി ഹർഷിതയ്ക്ക് കൊറിയർ ചെയ്തു. മോഷണത്തിനിടെയുണ്ടായ കൊലപാതകമെന്ന നിലയിൽ ചിത്രീകരിക്കാനാണ് രേവന്ത് ശ്രമിച്ചത്. എന്നാൽ അന്വേഷണത്തിൽ രേവന്തിന്റെ പേര് വ്യക്തമാവുകയായിരുന്നു.
Story Highlights- Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here