കോളജ് അധ്യായന സമയം രാവിലെ എട്ട് മുതല്‍ ഒന്നര വരെയാക്കുന്നത് പരിഗണനയില്‍: മന്ത്രി കെ ടി ജലീല്‍

വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി ഉന്നത വിദ്യാഭ്യാസ മേഖല. കോളജ് അധ്യായന സമയം രാവിലെ എട്ടു മണി മുതല്‍ ഒന്നര വരെയാക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍. തിരുവനന്തപുരം വനിതാ കോളജിലെ ഇംഗ്ലീഷ് ഓണേഴ്‌സ് ബ്ലോക്കിന്റെയും പൈതൃക കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന മാറ്റങ്ങളെപറ്റി മന്ത്രി വിശദീകരിച്ചത്.
പഠനശേഷം പാര്‍ട്ട് ടൈം ജോലികളില്‍ ഏര്‍പ്പെടാനും ഗവേഷണങ്ങളില്‍ മുഴുകാനും സ്‌കില്‍ അപ്ഗ്രഡേഷന്‍ പരിപാടികളുമായി മുന്നോട്ട് പോകാനും കലാപരമായ കാര്യങ്ങളില്‍ മുഴുകാനും ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. നടപടി അധ്യാപകര്‍ക്കും ഗുണകരമായിരിക്കും.
മാറ്റം അടുത്ത അധ്യായന വര്‍ഷം മുതല്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അധ്യാപക സംഘടനകള്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവരോട് ഉടന്‍ കൂടിയാലോചനകള്‍ നടത്തും. ജയിക്കാന്‍ ഇന്റേണല്‍ അസസ്‌മെന്റിന് മിനിമം മാര്‍ക്ക് വേണമെന്ന വ്യവസ്ഥ എടുത്തുകളയാനും തീരുമാനമുണ്ട്.
Story Highlights: k t jaleel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here