മരണ സർട്ടിഫിക്കറ്റിൽ ‘ശോഭന ഭാവി’ നേർന്ന് വില്ലേജ് ഓഫിസർ

മരിച്ചയാൾക്ക് എന്ത് ഭാവി ? എന്നാൽ ഉത്തർ പ്രദേശിലെ ഒരു വില്ലേജ് ഓഫിസർ മരിച്ചയാൾക്ക് ‘ശോഭന ഭാവി’ നേർന്നുകൊണ്ട് മരണ സർട്ടിഫിക്കറ്റ് നൽകിയിരിക്കുകയാണ്.
ഉത്തർ പ്രദേശിലെ സിർവാരിയ ഗ്രാമത്തിലെ അസോഹാ ബ്ലോക്കിലാണ് സംഭവം നടന്നത്. ലക്ഷ്മി ശങ്കർ എന്ന സ്ത്രീയുടെ മരണ സർട്ടിഫിക്കറ്റിലാണ് ഈ ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്. ജനുവരി 22നാണ് ലക്ഷ്മി ശങ്കർ മരിക്കുന്നത്.
മകനാണ് വില്ലേജ് ഓഫിസറായ ബാബുലാലിനോട് മരണ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയത്. ബാബുലാൽ മരണ സർട്ടിഫിക്കറ്റ് നൽകിയെന്ന് മാത്രമല്ല സർട്ടിഫിക്കറ്റിൽ ‘ശോഭന ഭാവി’ നേരുകയും ചെയ്തു.
സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബാബുലാൽ ക്ഷമാപണം നടത്തുകയും പിഴവ് തിരുത്തുകയും ചെയ്തു. പുതിയ മരണ സർട്ടിഫിക്കറ്റും നൽകി.
Story Highlights- Death Certificate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here