പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനാകാത്ത സംഭവം: സിബിഎസ്ഇ മേഖല ഡയറക്ടർ ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി അരൂജ സ്‌കൂളിൽ പരീക്ഷ എഴുതാനാകാത്ത സംഭവത്തിൽ സിബിഎസ്ഇ മേഖല ഡയറക്ടർ ഹാജരാകണമെന്ന് ഹൈക്കോടതി. നാളെ ഹാജരാകാനാണ് നിർദേശം.
ഡൽഹിയിൽ ഇരിക്കുന്നവർ കുട്ടികളുടെ ബുദ്ധിമുട്ട് അറിയണമെന്ന് ഹൈക്കോടതി പറഞ്ഞു. കുട്ടികൾക്ക് പരീക്ഷ എഴുതാനാകുമോ എന്ന് പരിശോധിക്കണം. വേണ്ടി വന്നാൽ സിബിഎസ്ഇ ഡയറക്ടറെ വിളിച്ചു വരുത്തുമെന്നും കോടതി കൂട്ടിച്ചേർത്തു.
കേസിൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, പൊലീസ് എന്നിവരെ പ്രതി ചേർത്തിട്ടുണ്ട്.
പത്താം ക്ലാസ് പരീക്ഷ എഴുതാൻ സ്‌കൂളിൽ എത്തിയപ്പോഴാണ് പരീക്ഷയെഴുതാൻ സാധിക്കില്ലെന്ന കാര്യം വിദ്യാർത്ഥികൾ അറിയുന്നത്. ഇതേ തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും സ്‌കൂളിന് മുന്നിൽ പ്രതിഷേധിച്ചു.
കടവന്ത്രയുളള എസ്ഡിപിവൈ സ്‌കൂളിൽ പരീക്ഷ നടത്താനായിരുന്നു അരൂജ സ്‌കൂൾ അനുമതി തേടിയിരുന്നത്. എന്നാൽ ഇതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. ഇതെ തുടർന്ന് ഫെബ്രുവരി 10ന് സ്‌കൂൾ അധികൃതർ കോടതിയെ സമീപിച്ചു. ഈ കേസ് കോടതി നാളെ പരിഗണിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ സാധിക്കില്ലെന്ന കാര്യം അധ്യാപകർ പോലും അറിയുന്നത് ഇന്നാണ്.
Story Highlights – highcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here