ഒളിഞ്ഞു നോക്കിയത് ചോദ്യം ചെയ്തു; ഗൃഹനാഥനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി

വീടിനുള്ളിൽ ഒളിഞ്ഞു നോക്കിയത് ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കൊല്ലം പാരിപ്പള്ളി പുതിയപാലം തെറ്റിക്കുഴി വൈശാഖത്തിൽ ബൈജു (46) ആണ് യുവാവിന്റെ മർദനത്തെ തുടർന്ന് മരിച്ചത്. ഈ മാസം 22ന് രാത്രിയിലായിരുന്നു സംഭവം.
തെറ്റിക്കുഴി കൃഷ്ണവിലാസത്തിൽ കൃഷ്ണകുമാർ ബൈജുവിന്റെ വീട്ടിൽ ഒളിഞ്ഞു നോക്കിയത് ചോദ്യം ബൈജു ചോദ്യം ചെയ്തിരുന്നു. തുർന്ന് ബൈജുവിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ കൃഷ്ണകുമാർ തടിക്കഷ്ണംകൊണ്ട് ബൈജുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
പരുക്കേറ്റ ബൈജുവിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. കൃഷ്ണകുമാറിനെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here