Advertisement

സിറിയയിൽ ഭീകരാക്രമണം : 21 മരണം

February 26, 2020
1 minute Read

സിറിയയിൽ ഭീകരാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. എൺപതോളം പേർക്ക് പരുക്കേറ്റു. സ്‌കൂളിലും ആശുപത്രിയിലുമാണ് ആക്രമണം ഉണ്ടായത്.

വടക്ക് പടിഞ്ഞാറൻ സിറിയയിൽ ഇന്നലെ ഉണ്ടായ വ്യോമാക്രമണത്തിൽ 21 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. സ്‌കൂളിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഒമ്പത് കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു. കുട്ടികളും സ്ത്രീകളും അടക്കം എൺപതോളം പേർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.

ഇദ് ലിബ് സെൻട്രൽ ആശുപത്രിക്ക് നേരെ ഉണ്ടായ വ്യോമാക്രമണത്തിൽ മൂന്ന് നഴ്‌സുമാർക്കും ഒരു ഡോക്ടർക്കും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ ആശുപത്രി പൂർണമായും തകർന്നു. ഏകദേശം 115000 രോഗികൾ ഒരു മാസം ചികിത്സയ്ക്കായി എത്തുന്ന ആശുപത്രിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെത്തുടർന്ന് ആശുപത്രി അടച്ചിട്ടു.

കടുത്ത സംഘർഷത്തെത്തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ എട്ട് ലക്ഷത്തിലധികം ആളുകളാണ് ഇദ് ലിബിൽ നിന്ന് പലായനം ചെയ്തത്.

Story Highlights- Syria, terrorist attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top