Advertisement

ഡൽഹി സംഘർഷം; കുറ്റവാളി സംഘങ്ങളും കൂട്ടാളികളും നിരീക്ഷണത്തിൽ

February 26, 2020
1 minute Read

ഡൽഹിയിലെ സംഘർഷത്തിൽ രണ്ട് കുറ്റവാളി സംഘങ്ങളും കൂട്ടാളികളും നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്. ഡൽഹിയിലെ നാസിർ, എതിരാളിയായ ഇർഫാൻ ചെന്നു എന്നിവരുടെ സംഘത്തിലുള്ളവരുടെ സാന്നിധ്യം പൊലീസ് സംഘർഷ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഘർഷം രൂക്ഷമാകുന്നതിനിടെ സുരക്ഷാ ക്യാമറകളിലും ഇവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളതായി ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

ഡൽഹിയിൽ മൂന്നു ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളിൽ കലാപകാരികൾ 500 റൗണ്ടിനു മുകളിൽ വെടിവയ്പ്പ് നടത്തിയതായാണ് വിലയിരുത്തൽ. അക്രമികൾക്ക് വൻ തോതിൽ ആയുധങ്ങളും വെടിമരുന്നും ലഭിച്ചിട്ടുള്ളതായും സംഭവത്തിന്റെ ആസൂത്രകരായ സംഘം ഗുണ്ടകളെ കലാപത്തിനായി ഉപയോഗിക്കുന്നതാകാമെന്നും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, കലാപം നടന്ന സ്ഥലത്തിനടുത്തുള്ള വീടുകളിൽ മോഷണ സംഭവങ്ങളും ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അക്രമം നടത്താൻ സംഘങ്ങൾ ഉപയോഗിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പുകളും അന്വേഷണ സംഘം നിരീക്ഷിച്ചു വരികയാണ്.

Story highlight: Delhi issue,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top