ഡൽഹി കലാപം: മരണസംഖ്യ 30 കടന്നു

ഡൽഹി കലാപത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി. 200 ലേറെ പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്.
അതേസമയം, ഡൽഹി വീണ്ടും പൂർവ സ്ഥിതിയിലേയ്ക്ക് നീങ്ങുകയാണ്. ഇന്നലെ പകലിന് സമാനമായി രാത്രയിലും വടക്ക് കിഴക്കൻ ഡൽഹിയിൽ നിന്ന് അക്രമ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല. ഡൽഹിയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.
കലാപങ്ങൾ ഉണ്ടായ മേഖലകളിൽ ഇപ്പോൾ കനത്ത സുരക്ഷ സേന വിന്യാസമാണ് ഉള്ളത്. സ്ഥിതിഗതികൾ പൂർവ സ്ഥിതിയിൽ ആയിട്ടില്ലെങ്കിലും അക്രമ സംഭവങ്ങൾ എങ്ങുനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ രാത്രിയിലും വടക്ക് കിഴക്കൻ ഡൽഹിയിലെ വിവിധ മേഖലകളിൽ സുരക്ഷാ വിഭാഗങ്ങൾ റൂട്ട് മാർച്ച് നടത്തി. ഡൽഹിയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.
സുരക്ഷാ ഏജൻസികൾ സംയമനം പാലിക്കണമെന്നും യു.എൻ നിർദ്ദേശിച്ചിട്ടുണ്ട്. കലാപത്തെ തുടർന്ന് വിവിധ രാജ്യങ്ങൾ സ്വന്തം പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. യുഎസ്, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങളാണ് സ്വന്തം പൗരന്മാർക്ക് നിർദേശം നൽകിയത്.
ഡൽഹിയിലെ സംഘർഷ ബാധിത കേന്ദ്രങ്ങളിൽ ഡൽഹി ഹൈക്കോടതിയുടെ നിർദേശപ്രകാരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ഉപമുഖ്യന്ത്രി മനീഷ് സിസോദിയയും സന്ദർശനം നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സംഘർഷ ബാധിത മേഖലകൾ സന്ദർശിച്ചിരുന്നു. അതിന് ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച് ചേർത്ത ഉന്നതതല യോഗം കൂടുതൽ സുരക്ഷാ സേനവിന്യാസം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
Story Highlights – Delhi Riot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here