മത്സരയോട്ടം; കാർ പോസ്റ്റിലിടിച്ച് മറിഞ്ഞ് അഞ്ച് യുവാക്കൾക്ക് പരുക്ക്

തിരുവനന്തപുരത്ത് ബൈക്കുമായുള്ള മത്സരയോട്ടത്തിനിടെ കാർ പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം. അഞ്ച് യുവാക്കൾക്ക് പരുക്കേറ്റു. കവടിയാർ വെള്ളയമ്പലം റോഡിലാണ് സംഭവം.

മൻമോഹൻ ബംഗ്ലാവിന് മുന്നിൽ ഇന്നലെ രാത്രി 9.30-ഓടെയായിരുന്നു അപകടം നടന്നത്. കവടിയാർ ഭാഗത്ത് നിന്ന് അമിതവേഗത്തിൽ വന്ന കാർ ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന അഭിദേവ്, അമോദ്, രോഹിത്, ശബരി എന്നീ യുവാക്കൾക്കും ബൈക്കോടിച്ച നാസി മുഹമ്മദിനും പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൾ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലക്ക് ഗുരുതരമായി പരുക്കേറ്റ അമോദിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരും തിരുവനന്തപുരം സ്വദേശികളായ വിദ്യാർത്ഥികളാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top