Advertisement

ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയ നടപടി; രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

February 27, 2020
1 minute Read

ഡൽഹി കലാപക്കേസ് പരിഗണിച്ച ഡൽഹി ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയ നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നടപടി അപ്രതീക്ഷിതമല്ലെന്നും സ്ഥലം മാറ്റ ഉത്തരവിറങ്ങിയതിൽ ഞെട്ടലല്ല, നാണക്കേടാണ് തോന്നുന്നതെന്നും പ്രിയങ്ക പറഞ്ഞു.

കേന്ദ്ര നടപടി ലജ്ജാകരമാണ്. സാമാന്യ ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസ്യത തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

read also: ഡൽഹി കലാപക്കേസ് പരിഗണിച്ചു; പിന്നാലെ ജസ്റ്റിസ് എസ് മുരളീധറിനു സ്ഥലം മാറ്റം

ഡൽഹി കലാപക്കേസ് പരിഗണിക്കവെ രൂക്ഷ വിമർശനമാണ് പൊലീസിനെതിരെ ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചിൽ നിന്ന് ഉണ്ടായത്. പ്രകോപനപരമായ എല്ലാ പ്രസംഗങ്ങളിലും ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും ജസ്റ്റിസ് മുരളീധർ നിരീക്ഷിച്ചിരുന്നു. ബിജെപി നേതാക്കളായ കപിൽ മിശ്ര, പർവേഷ് വർമ, അഭയ് വർമ, അനുരാഗ് താക്കൂർ എന്നിവരുടെ വിവാദ പ്രസംഗങ്ങൾ കണ്ടശേഷം ഡൽഹി പൊലീസ് നിലപാട് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ഇതിന് മണിക്കൂറുകൾക്കകമാണ് ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റ ഉത്തരവ് നിയമ മന്ത്രാലയം പുറത്തിറക്കിയത്.

story highlights- delhi riots, justice muraleedhar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top