കശ്മീർ സുപ്രധാനഭാഗം, പാകിസ്താന്റേത് മുതലക്കണ്ണീർ; ഐക്യരാഷ്ട്ര സഭാ വേദിയിൽ ഇന്ത്യ

കശ്മീർ വിഷയത്തിലെ നിലപാട് ഐക്യരാഷ്ട്ര സഭാ വേദിയിൽ അസന്നിഗ്ദമായ് ഒരിയ്ക്കൽ കൂടി ആവർത്തിച്ച് ഇന്ത്യ. ഇന്നലെയും ഇന്നും നാളെയും കശ്മീർ രാജ്യത്തിന്റെ സുപ്രധാന ഭാഗമാണെന്ന് ഇന്ത്യ പ്രസ്താവിച്ചു. ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ സമിതിയോഗത്തിലാണ് ഇന്ത്യയുടെ നയം വ്യക്തമാക്കൽ. ലോകത്തെ ഭീകരതയുടെ കേന്ദ്രസഥാനമായ പാകിസ്താൻ കശ്മീർ വിഷയത്തിൽ ഒഴുക്കുന്നത് സ്വാർത്ഥത സ്ഥാപിക്കാനുള്ള മുതലകണ്ണീർ ആണെന്നും ഇന്ത്യ വ്യക്തമാക്കി.
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിന്റെ വാർഷിക യോഗം സ്വിറ്റ്‌സർലൻഡിൽ നടക്കുകയാണ്. പാകിസ്താൻ യോഗത്തിൽ പതിവ് പോലെ കശ്മീർ വിഷയം ഉന്നയിച്ചു. 370 റദ്ദു ചെയ്തത് സംസ്ഥാന വിഭജനം അടക്കമുള്ളവ മനുഷ്യാവകാശ ലംഘനമാണെന്നായിരുന്നു ഇത്തവണത്തെ വാദം. പാകിസ്താന്റെ നിലപാടുകളെ ഇന്ത്യ സമ്മേളനത്തിൽ തള്ളി.
ലോകത്തിന്റെ ഭീകരവാദ കേന്ദ്രമായി മാറിയ രാജ്യം ഉന്നയിക്കുന്ന ആക്ഷേപങ്ങൾ ഭീകരത കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ് പറഞ്ഞു. ഭീകരവാദത്തെ ഇല്ലാതാക്കാൻ ഇന്ത്യ സ്വീകരിച്ച നടപടികളിലാണ് പാകിസ്താന്റെ ആശങ്ക. ഇക്കാര്യത്തിൽ ഒരിളവും ഇനി പാകിസ്താൻ പ്രതീക്ഷിക്കേണ്ടെന്നും വികാസ് സ്വരൂപ് മുന്നറിയിപ്പ് നൽകി. എല്ലാ മാർഗത്തിലും സമാധാനത്തിന്റെ പാതയാണ് ഇന്ത്യ സ്വീകരിച്ചത്. ഇന്ത്യയ്ക്ക് സംയമനം ഇല്ലാതിരുന്നെങ്കിൽ ഇങ്ങനെ ഒരു അഭിപ്രായം ഉന്നയിക്കാൻ പോലും പാകിസ്താന് സാധിക്കില്ലായിരുന്നു. ഇന്നും ഇന്നലെയും കാശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമായിരുന്നു. അത് നാളെയും അങ്ങനെ ആയിരിക്കും. സ്വന്തം രാജ്യത്ത് സർക്കാർ പിന്തുണയോടെ ഭീകരവാദ ക്യാമ്പുകൾ നടത്തുന്ന പാകിസ്താൻ ലോകത്തിന്റെ മനുഷ്യാവകാശ സംരക്ഷണത്തിനാകെ വെല്ലുവിളിയാണെന്നും വികാസ് സ്വരൂപ് വ്യക്തമാക്കി.
story highlights- vikas swarup, India, Pakistan, kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here