ഡല്‍ഹി കലാപം: മരണ സംഖ്യ 38 ആയി

ഡല്‍ഹി കലാപത്തില്‍ മരണം 38 ആയി. 38 എഫ്‌ഐആര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ച് രണ്ട് പ്രത്യേക സംഘത്തെ രൂപീകരിച്ചു.
കലാപത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഡിസിപി ജോയ് ടിര്‍കെ, ഡിസിപി രാജേഷ് ദിയോ എന്നിവരുടെ നേതൃത്വത്തിലാകും കേസുകളുടെ അന്വേഷണം. ക്രൈംബ്രാഞ്ച് അഡീഷണല്‍ കമ്മീഷണര്‍ ബി കെ സിംഗാണ് ഇരു ടീമുകളെയും ഏകോപിപ്പിക്കുക.
200 ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹി നിലവില്‍ പൂര്‍വ സ്ഥിതിയിലേയ്ക്ക് നീങ്ങുകയാണ്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് നിലവില്‍ അക്രമ സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. കലാപങ്ങള്‍ ഉണ്ടായ മേഖലകളില്‍ സുരക്ഷാ സേനയെ വിന്യാസിച്ചിട്ടുണ്ട്.
Story Highlights: delhi riot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here