റീബൂട്ട് കേരളാ ഹാക്കത്തോണ്‍ ആരംഭിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘റീബൂട്ട് കേരളാ ഹാക്കത്തോണ്‍’ ആരംഭിച്ചു. മാര്‍ച്ച് ഒന്ന് വരെ ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ്മാനേജ്‌മെന്റില്‍ നടക്കുന്ന പരിപാടിയില്‍ ദൈനംദിന ജീവിതത്തില്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വിദ്യാര്‍ഥികളില്‍ കൂടി പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നത്.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത 180 വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും.
പ്രശ്‌നങ്ങളുടെ പരിഹാരം, പുതിയ സാങ്കേതിക വിദ്യകളുടെ വികാസം എന്നിവയാണ് ഹാക്കത്തോണ്‍ വഴി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ കാര്യനിര്‍വഹണത്തില്‍ പങ്കാളിയാവാനാണ് റീബൂട്ട് കേരള ഹാക്കത്തോണ്‍ വഴി അവസരം ലഭിക്കുന്നത്.
പരിഹാര മാര്‍ഗങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച 15 ടീമുകളെ ഷോര്‍ട്ട് ലിസ്റ്റ് ചെയത് പ്രഖ്യാപിക്കും. ഞായറാഴ്ച നടക്കുന്ന പവര്‍ ജഡ്ജ്‌മെന്റില്‍ ഈ 15 ടീമുകളായിരിക്കും സാങ്കേതിക പരിഹാര മാര്‍ഗങ്ങള്‍ അവതരിപ്പിക്കുക. ഇതില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 50000, 30000, 20000 രൂപ അടങ്ങുന്ന ക്യാഷ് പ്രൈസും പ്രശസ്തി പത്രവും ഫലകവും നല്‍കും.
Story Highlights: asap
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here