ശസ്ത്രക്രിയക്കിടെ വയലിൻ വായിച്ച് രോഗി; വൈറലായി വിഡിയോ

ശസ്ത്രക്രിയക്കിടെ വയലിൻ വായിക്കുമോ.. ? അസാധ്യമെന്ന് തോന്നുന്ന ഇക്കാര്യം ചെയ്ത് ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ് 53 കാരിയായ ഡാഗ്മർ ടർണർ. 2013ലാണ് വയലിനിസ്റ്റായ ഡാഗ്മർ ടർണറിന്റെ തലയിൽ നേരിയ വലിപ്പത്തിലുള്ള ട്യൂമർ കണ്ടെത്തിയത്. വളരെ മെല്ലെ വികസിക്കുന്ന ഈ ട്യൂമറിനുള്ള ചികിത്സയിലായിരുന്നു ഡാഗ്മർ. എന്നാൽ ട്യൂമറിന്റെ വളർച്ച വേഗത്തിലായിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തി എടുത്തുകളയണമെന്നും കഴിഞ്ഞ മാസം ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
Read Also: ഗ്രേറ്റയും മലാലയും കണ്ടുമുട്ടി; സമൂഹ മാധ്യമങ്ങളിലൂടെ കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവച്ച് ഇരുവരും
ഇതോടെ ടർണർ ശസ്ത്രക്രിയക്കായി തയാറായി. തലച്ചോറിലെ വലത് ലോബിൽ ആയിരുന്നു ട്യൂമർ. ഇടതുവശത്തെ ശരീരചലനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഈ ഭാഗത്ത് നടത്തുന്ന ശസ്ത്രക്രിയ ടർണറുടെ വയലിൻ വായനയെ ബാധിക്കുമോ എന്നതായി ഡോക്ടർമാരുടെ പേടി. ഡോ. കിയോമാർസ് അഷ്കനാണ് ശസ്ത്രക്രിയക്കിടെ ടർണർ വയലിൻ വായിക്കട്ടേ എന്ന ആശയം മുന്നോട്ട് വെച്ചത്.
ആറ് മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലുടനീളം ടർണർ വയലിൻ വായിച്ചുകൊണ്ടിരുന്നു. ലണ്ടൻ കിങ്സ് കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ സുഖം നേടിയ ഡാഗ്മർ ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
violin played by patient during surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here