രണ്ടാം ടെസ്റ്റ്: ആദ്യ ദിനത്തിൽ ന്യുസീലന്റിനു മേൽക്കൈ

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ന്യുസീലന്റിനു മേൽക്കൈ. ഇന്ത്യയെ 242നു പുറത്താക്കിയ ആതിഥേയർ ആദ്യ ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 63 റൺസ് എന്ന നിലയിലാണ്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 179 റൺസ് മാത്രം പിറകിലാണ് കിവീസ്. ടോം ലതം (27), ടോം ബ്ലണ്ടൽ (29) എന്നിവർ ക്രീസിൽ തുടരുകയാണ്. ഇന്ത്യൻ ബൗളർമാർക്ക് അവസരങ്ങളൊന്നും നൽകാതെയാണ് ഇരുവരും കുതിക്കുന്നത്. ദൗർഭാഗ്യവും ഇന്ത്യക്ക് തിരിച്ചടിയായി.
നേരത്തെ, അഞ്ച് വിക്കറ്റ് വീഴ്ത്തിയ പുതുമുഖ താരം കെയിൽ ജെമീസണാണ് ഇന്ത്യയെ തകർത്തത്. ഇന്ത്യക്കായി മൂന്ന് താരങ്ങൾ അർധസെഞ്ചുറി നേടി. ആദ്യ മത്സരത്തിൽ 10 വിക്കറ്റിൻ്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യക്ക് ഈ മത്സരത്തിൽ ജയം അനിവാര്യമാണ്.
പൃഥ്വി ഷാ (54), ഹനുമ വിഹാരി (55), ചേതേശ്വർ പൂജാര (54) എന്നിവരാണ് ഇന്ത്യക്കായി തിളങ്ങിയത്. വിരാട് കോലി (3), മായങ്ക് അഗർവാൾ (7), അജിങ്ക്യ രഹാനെ (7), ഋഷഭ് പന്ത് തുടങ്ങിയവരൊക്കെ നിരാശപ്പെടുത്തി. ജെമീസണിൻ്റെ അഞ്ച് വിക്കറ്റ് പ്രകടനത്തോടൊപ്പം ടിം സൗത്തി, ട്രെൻ്റ് ബോൾട്ട് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights: India vs new zealand second test first day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here