Advertisement

ജെസി ഡാനിയേൽ രാജരത്‌ന പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു; മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ആർ ശ്രീകണ്ഠൻ നായർക്ക്

February 29, 2020
1 minute Read

പത്താമത് ജെസി ഡാനിയേൽ രാജരത്‌ന പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്‌ക്കാര രാവ് ഉദ്ഘാടനം ചെയ്തു. ജെസി ഡാനിയേൽ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തത്.

മലയാള സിനിമയുടെ പിതാവ് ഡോ. ജെസി ഡാനിയേലിന്റെ 120ആം ജന്മ ദിനാഘോഷത്തിന്റെ ഭാഗമായാണ് പുരസ്‌ക്കാര രാവ് സംഘടിപ്പിച്ചത്. ചലച്ചിത്ര മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് സംവിധായകാൻ ജോഷി, ടി വി ചന്ദ്രൻ, അഭിനേതാക്കളായ സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ഗീതു മോഹൻദാസ്, മുരളി ഗോപി തുടങ്ങിയവർ പുരസ്‌ക്കാരത്തിന്ന് അർഹരായി. മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഫ്‌ളവേഴ്‌സ് ഗ്രുപ്പ് എംഡി ആർ ശ്രീകണ്ഠൻ നായർ പുരസ്‌കാരം ഏറ്റുവാങ്ങി.

മന്ത്രി കടന്ന പള്ളി രാമചന്ദ്രന്റെ പാട്ട് പുരസ്‌ക്കാര രാവിന് മാറ്റുകൂട്ടി. കലാ സാംസ്‌ക്കാരിക സാഹിത്യ രംഗത്ത് മികവ് തെളിയിച്ചവർക്കും ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

Story Highlights- Sreekantan Nair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top