Advertisement

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും

March 1, 2020
1 minute Read

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. മാർച്ച് ഒമ്പതിനാണ് ലോകപ്രശസ്തമായ പൊങ്കാല. രാവിലെ 9.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമാകും.

ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് രാവിലെ 9.30ന് കാപ്പുകെട്ടി കുടിയിരുത്തൽ ചടങ്ങ് നടക്കും. ഒമ്പതുദിവസത്തെ കലാപരിപാടികൾക്കും ഇന്ന് തുടക്കമാകും. സംസ്ഥാന സർക്കാരിന്റെ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ഹരിതചട്ടം കൂടുതൽ കർക്കശമാക്കിയായിരിക്കും ഇത്തവണ പൊങ്കാല നടത്തുക. പൊങ്കാല അർപ്പിക്കുന്നവരും ഭക്ഷണം വിതരണം ചെയ്യുന്നവരും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കണമെന്നാണ് തീരുമാനം.

Story highlight: Aattukal ponkala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top