കോഴിക്കോട് ജില്ലാ ജയിലിലെ ഫ്രീഡം ഫുഡ് ഇനി മുതൽ കെഎസ്ആർടിസി സ്റ്റാൻഡിലും

കോഴിക്കോട് ജില്ലാ ജയിലിലെ ഫ്രീഡം ഫുഡ് ഇനി മുതൽ കെഎസ്ആർടിസി സ്റ്റാൻഡിലും. യാത്രക്കാർക്കുംകെഎസ്ആർടിസി ജീവനക്കാർക്കും കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുകയാണ് ലക്ഷ്യം.
കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ കോംപ്ലസ് പ്രവർത്തനം തുടങ്ങിയിട്ട് കാലം ഏറെ ആയെങ്കിലും കെട്ടിടത്തിനുള്ളിൽ ഒരു കട പോലും പ്രവർത്തിക്കുന്നില്ല. അതിനാൽ ദീർഘ ദൂര യാത്രക്കാർക്കും ജീവനക്കാർക്കും ഭക്ഷണത്തിനായി സ്റ്റാൻഡിന് പുറത്തു പോവേണ്ടിയിരുന്ന സാഹചര്യമായിരുന്നു. പുറത്തെ കടകളിൽ കുപ്പിവെള്ളത്തിനും ഭക്ഷണത്തിനും അടക്കം അധിക വില ഈടാക്കുന്നുവെന്ന പരാതിയും ഉയർന്നിരുന്നു. ജയിലിലെ ഫ്രീഡം ഫുഡ് കൗണ്ടർ കെ കെഎസ്ആർടിസി സ്റ്റാൻഡിൽ ആരംഭിക്കുന്നതോടു കൂടി ഇതിനെല്ലാം പരിഹാരം ആവുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരത്തിനും കണ്ണൂരിനും പിന്നാലെയാണ് കോഴിക്കോട് കെഎസ്ആർടിസി ഫ്രീഡം ഫുഡ് കൗണ്ടർ ആരംഭിക്കുന്നത്. ചപ്പാത്തി, മുട്ടക്കറി, ബിരിയാണി, എന്നിവയാണ് കൗണ്ടറിൽ ലഭിക്കുക. കുപ്പിവെള്ളത്തിന് 10 രൂപ, ചപ്പാത്തിക്ക് 2 രൂപ, മുട്ടക്കറിക്ക് 15 രൂപ എന്നിങ്ങനെയാണ് നിരക്ക്. കൗണ്ടർ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ആരംഭിക്കാനാണ് തീരുമാനം.
Story Highlights: Kozhikode district jail freedom food in ksrtc bus stand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here