Advertisement

ഷഹീൻബാഗിൽ നിരോധനാജ്ഞ; പ്രദേശത്ത് കനത്ത പൊലീസ് കാവൽ

March 1, 2020
0 minutes Read

ഡൽഹി ഷഹീൻബാഗിൽ നിരോധനാജ്ഞ. പ്രതിഷേധ മാർച്ചുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണ് ഷഹീൻ ബാഗ് അടക്കമുള്ള ഡൽഹി പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി.

ഷഹീൻബാഗിലെ സമരക്കാരെ ഒഴിപ്പിക്കുമെന്ന് ഹിന്ദുസേന ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സുരക്ഷാ നടപടി. ക്രമസമാധന പ്രശ്‌നങ്ങളില്ലാതിരിക്കാൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ജോയിന്റ് കമ്മീഷണർ ഡി സി ശ്രീവാസ്തവ പറഞ്ഞു.

വടക്ക് കിഴക്കൻ ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപത്തിൽ നാൽപ്പതിലേറെ പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കലാപാനന്തരം ഡൽഹിയിലെ വടക്കു കിഴക്കൻ പ്രദേശങ്ങൾ സാധാരണനിലയിലേക്ക് മടങ്ങുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top