ഡല്‍ഹിയിലെ കലാപ ബാധിതരെ ചേര്‍ത്തുപിടിച്ച് മലയാളി കൂട്ടായ്മ

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപബാധിതരെ ചേര്‍ത്തുപിടിച്ച് മലയാളി കൂട്ടായ്മ. കലാപത്തില്‍ നാശനഷ്ടങ്ങളുണ്ടായ മേഖലകളില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുമായാണ് മലയാളികള്‍ എത്തിയത്. കലാപത്തില്‍ സര്‍വതും നഷ്ടപ്പെട്ട ആളുകളാണ് വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ വിവിധ മേഖലകളില്‍ ഇപ്പോഴും കഴിയുന്നത്. കടകള്‍ തുറന്ന് പഴയ നിലയിലേക്ക് ജനജീവിതം മാറുന്നുണ്ട്.
കലാപത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ ഖജൂരി ഘാസിലാണ് മലയാളി സംഘങ്ങള്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കിയത്. അഞ്ച് കിലോ അരി ,പഞ്ചസാര ,ആട്ട ,വെളിച്ചെണ്ണ തുടങ്ങി ഒരു കുടുംബത്തിന് അടിയന്തരമായി വേണ്ട 200 കിറ്റുകളാണ് വിതരണം ചെയ്തത്.
വാട്‌സ്ആപ്പില്‍ ഏകോപിച്ചാണ് സഹായങ്ങള്‍ എത്തിക്കുന്നത്. വരുംദിവസങ്ങളില്‍ തുണിത്തരങ്ങള്‍ അടക്കമുള്ള സാധനങ്ങളും കലാപബാധിത മേഖലകളില്‍ നല്‍കും.
Story Highlights: delhi riot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here