പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ പോരാട്ടം; സിക്കിമിൽ ടൂറിസ്റ്റുകൾക്കായി മുള കൊണ്ടുള്ള വെള്ളക്കുപ്പികൾ

പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരയ പോരാട്ടത്തിൻ്റെ ഭാഗമായി മുള കൊണ്ടുള്ള വെള്ളക്കുപ്പികൾ അവതരിപ്പിച്ച് സിക്കിമിലെ ഒരു പട്ടണം. സിക്കിമിലെ ലാച്ചൻ എന്ന പട്ടണത്തിലാണ് വിനോദസഞ്ചാരികൾക്കായി മുള കൊണ്ടുള്ള വെള്ളക്കുപ്പികൾ ഒരുക്കിയിരിക്കുന്നത്. നേരത്തെ തന്നെ ലാച്ചൻ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ പൂർണമായി നിരോധിച്ചിരുന്നു.
വർഷാവർഷം ലക്ഷക്കണക്കിന് ടൂറിസ്റ്റുകൾ എത്തുന്ന പട്ടണമാണ് ലാച്ചൻ. മഞ്ഞ് പുതഞ്ഞ മലനിരകളും മനോഹരമായ പ്രകൃതിസൗന്ദര്യവും കാണാനെത്തുന്ന സഞ്ചാരികൾ ഒരുപാട് പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഉപേക്ഷിക്കാറുണ്ടായിരുന്നു. ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ഒരുപാട് വർധിച്ചതോടെ ആദ്യ പടിയായി നിരോധനം കൊണ്ടു വന്ന ലാച്ചൻ അധികാരികൾ ഇതിനു പിന്നാലെ അസമിൽ നിന്ന് മുള കൊണ്ടുള്ള വെള്ളക്കുപ്പികൾ എത്തിക്കുകയായിരുന്നു.
മുള കൊണ്ടുള്ള 1000 വെള്ളക്കുപ്പികളാണ് അധികൃതർ എത്തിച്ചത്. വരും കാലങ്ങളിൽ ഇത്തരം വെള്ളക്കുപ്പികൾ കൂടുതലായി എത്തിക്കാനും അധികാരികൾ തീരുമാനിച്ചിട്ടുണ്ട്.
1998ലാണ് സിക്കിം ആദ്യമായി പ്ലാസ്റ്റിക് ബോട്ടിലുകൾ നിരോധിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടത്. 2016ൽ സർക്കാർ പരിപാരികളിൽ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കുന്നത് വിലക്കി. സർക്കാർ ഉദ്യോഗസ്ഥർ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കാൻ പാടില്ലെന്നും സിക്കിം നിർദ്ദേശിച്ചു.
Story Highlights: In Fight Against Plastic Pollution, Sikkim Introduces Bamboo Water Bottles For Tourists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here