പെരിയ ഇരട്ടക്കൊലക്കേസ്; ക്രൈംബ്രാഞ്ച് രേഖകള്‍ കൈമാറിയിട്ടില്ലെന്ന് സിബിഐ

പെരിയ ഇരട്ടക്കൊലപാത കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ സിബിഐ. ക്രൈംബ്രാഞ്ച് കേസ് സംബന്ധിച്ച മുഴുവന്‍ രേഖകളും കൈമാറിയില്ലെന്നാണ് സിബിഐയുടെ ആരോപണം. എറണാകുളം സിജെഎം കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലത്തിലാണ് സിബിഐ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
2019 സെപ്റ്റംബര്‍ 30 ന് ഹൈക്കോടതി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയിരുന്നു. കുറ്റപത്രം ഏകപക്ഷീയമാണ്, ഗൂഢാലോചന അന്വേഷിച്ചിട്ടില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം റദ്ദാക്കിയത്. കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അംഗീകരിക്കുകയും അന്വേഷണം സിബിഐക്ക് വിടുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് ഒക്ടോബറില്‍ കേസ് ഏറ്റെടുത്തിരുന്നെങ്കിലും കേസ് ഡയറിയും മറ്റ് അനുബന്ധ രേഖകളും ക്രൈംബ്രാഞ്ച് കൈമാറിയില്ലെന്നാണ് സിബിഐയുടെ വിശദീകരണം. അന്വേഷണം മരവിച്ചത് സംഭവിച്ച് ശരത് ലാലിന്റെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് സിബിഐ കോടതിയില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
Story Highlights: PERIYA MURDER CASE,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here