Advertisement

അഫ്ഗാനിസ്ഥാനിലെ ഫുട്‌ബോള്‍ മൈതാനത്തുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് മരണം ; 11 പേര്‍ക്ക് പരുക്ക്

March 2, 2020
1 minute Read

അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ ഖോസ്റ്റിലെ ഫുട്‌ബോള്‍ മൈതാനത്തുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരുക്കേറ്റു. അമേരിക്കയുമായി ഒപ്പിട്ട സമാധാന കരാറിലെ ചില വ്യവസ്ഥകളില്‍ നിന്ന് താലിബാന്‍ പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്റെ പിന്നാലെയാണ് സ്‌ഫോടനം.

ഫുട്‌ബോള്‍ മൈതാനത്ത് മത്സരം നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. മൈതാനത്ത് നിറുത്തിയിട്ടിരുന്ന സ്‌ഫോടക വസ്തുകള്‍ ഘടിപ്പിച്ച മോട്ടോര്‍ സൈക്കിള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഖോസ്റ്റ് പ്രവിശ്യ പൊലീസ് മേധാവി സയ്യിദ് അഹ്മദ് ബാബസായി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെത്തുട്ടില്ല. എന്നാല്‍ അമേരിക്കയുമായി ഒപ്പുവച്ച സമാധാന കരാറിലെ ചില വ്യവസ്ഥയില്‍ പിന്‍മാറുകയാണെന്ന് താലിബാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമുണ്ടായത് എന്നത് ശ്രദ്ധേയമാണ്.

അഫ്ഗാന്‍ സൈന്യത്തിനെതിരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന വ്യവസ്ഥ പാലിക്കുകയില്ലെന്നാണ് താലിബാന്റെ പുതിയ പ്രഖ്യാപനം. വിദേശസൈനികരെ ആക്രമിക്കില്ല. എന്നാല്‍ അഫ്ഗാന്‍ സേനയ്‌ക്കെതിരായ ആക്രമണം പുനരാരംഭിക്കുകയാണെന്നും താലിബാന്‍ വക്താവ് അറിയിച്ചു.

 

Story Highlights- Three killed, Afghanistan football stadium blast, 11 injured
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top