എം എ യൂസഫലിക്ക് സൗദിയിലെ പ്രീമിയം റെസിഡന്‍സി പെര്‍മിറ്റ്

എം എ യൂസഫലിക്ക് സൗദിയിലെ പ്രീമിയം റെസിഡന്‍സി പെര്‍മിറ്റ് ലഭിച്ചു. സൗദിയില്‍ ദീര്‍ഘകാല താമസത്തിനും നിക്ഷേപത്തിനും അവസരം നല്‍കുന്നതാണ് ഗ്രീന്‍ കാര്‍ഡിന് സമാനമായ പ്രീമിയം റെസിഡന്‍സി പെര്‍മിറ്റ്.

എം.എ യൂസുഫലി കഴിഞ്ഞ ദിവസമാണ് പ്രിവിലേജ് ഇഖാമ കരസ്ഥമാക്കിയത്. വിദേശികള്‍ക്ക് സുരക്ഷിതമായ നിക്ഷേപത്തിനും താമസത്തിനും ഈ പദ്ധതി അവസരം നല്‍കുന്നതായി പ്രീമിയം റെസിഡന്‍സി സെന്റര്‍ ഔദ്യോഗികമായി പുറത്തുവിട്ട വിഡിയോയില്‍ യൂസുഫലി പറഞ്ഞു. വിദേശികള്‍ക്ക് നിക്ഷേപത്തിന് അനുയോജ്യമായ എല്ലാ സൗകര്യവും ഇപ്പോള്‍ സൗദിയില്‍ ഉണ്ടെന്ന് യൂസുഫലി പറഞ്ഞു.

കഴിഞ്ഞ നവംബറിലാണ് ഗ്രീന്‍ കാര്‍ഡിന് സമാനമായ ഇഖാമ അനുവദിച്ച് തുടങ്ങിയത്. ദീര്‍ഘകാല താമസത്തിന് എട്ടു ലക്ഷം സൗദി റിയാലും താത്കാലിക താമസത്തിന് ഓരോ വര്‍ഷവും ഒരു ലക്ഷം റിയാലും ആണ് ഫീസ്. പ്രിവിലേജ് ഇഖാമ ലഭിക്കുന്നവര്‍ക്ക് സൗദിയില്‍ സ്വദേശിയായ സ്‌പോണ്‍സര്‍ ഉണ്ടായിരിക്കില്ല.

MA Yusufali, Saudi Premium Residency Permit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top